pic

തമിഴ് നടൻ വിശാലിന്റെ പിതാവ് ജി.കെ റെഡ്ഡിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായി. 82 വയസ്സു പിന്നിട്ട റെഡ്ഡിക്ക് കൊവിഡ് പോരാട്ടത്തിൽ തുണയായത് ചിട്ടയായ ദിനചര്യയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ വർക്കൗട്ട് വീഡിയോ പങ്കുവച്ചാണ് അദ്ദേഹം ആരാധകർക്ക് പ്രചോദനമേകുന്നത്.

തമിഴ് നടൻ വിശാലിനും പിതാവിനും കൊവിസ് പോസിറ്റീവാണെന്ന വിവരം നടൻ തന്നെയാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആരാധകരോട് പങ്കുവച്ചത്. വിശാലിന്റെ പിതാവിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ പരിചരിച്ചത് വഴിയാണ് തനിക്കും രോ​ഗലക്ഷണങ്ങൾ ഉണ്ടായതെന്ന് വിശാൽ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.