കൊച്ചി: മന്ത്രി കെ.ടി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നു. രാവിലെ ആറ് മണിയോടെയാണ് മന്ത്രി കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ എത്തിയത്. എറണാകുളം രജിസ്‌ട്രേഷനിലുളള മുന്‍ ആലുവ എം.എല്‍.എ എ.എം.യൂസഫിന്റെ കാറിലാണ് അദ്ദേഹം എത്തിയത്. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന് പിന്നാലെയാണ് ദേശീയ അന്വേഷണ ഏജന്‍സിയും മന്ത്രിയെ ചോദ്യം ചെയ്യുന്നത്.
ജലീലിന്റെ മൊഴി എന്‍.ഐ.എ രേഖപ്പെടുത്തുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍.ഐ.എ ഓഫീസില്‍ എത്തിയിരിക്കുന്നത്. നയതന്ത്ര ചാനലിലൂടെ എത്തിയ മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണം കടത്തിയോയെന്നാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്.
പ്രൊട്ടോക്കോള്‍ ഓഫീസറില്‍ നിന്ന് എന്‍.ഐ.എ നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇത്തരം നയതന്ത്ര ബാഗേജുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് പ്രൊട്ടോക്കോള്‍ ഓഫീസര്‍ മൊഴി നൽകിയത്. അതേസമയം ജലീലിന്റെ മൊഴികളിൽ പൊരുത്തക്കേടുകളുള്ളതിനാൽ വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡിയും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.