delhi-riots

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 15പേരെ പ്രതികളാക്കി 17,000 പേജുള്ള കുറ്റപത്രം പൊലീസ് സമർപ്പിച്ചു. പ്രതികൾക്കെതിരെ യു.എ.പി.എ നിയമവും ആയുധ നിയമവും അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റപത്രത്തിലെ 2,692 പേജുകളും പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ വിവരിക്കുന്നതാണ്.

അതേസമയം, കലാപവുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്ത ഉമർ ഖാലിദ്, ഷർജിൽ ഇമാം എന്നിവരുടെ പേരുകൾ ഇപ്പോൾ സമർപ്പിച്ച കുറ്റപത്രത്തിലില്ലെങ്കിലും, അവരുടെ പേരുകൾ അനുബന്ധ കുറ്റപത്രത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ഫെബ്രുവരി 24-നാണ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം വര്‍ഗീയ കലാപമായി മാറിയത്. 53 പേരാണ് കൊല്ലപ്പെട്ടത്.കൂടാതെ കലാപത്തിൽ നിരവധി വീടുകളും വാഹനങ്ങളും തകർക്കപ്പെടുകയും ചെയ്തു.