തിരുവനന്തപുരം:കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് ഗുരുതരമായ കാര്യമാണെന്നും, മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനെയോ ഭയക്കുന്നത് കൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
'തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ജലീലിനെ ചോദ്യം ചെയ്യുന്നത്. ഇനിയും നാണം കെടാതെ ജലീല്‍ രാജിവയ്ക്കണം. സംസ്ഥാന ചരിത്രത്തില്‍ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും'-ചെന്നിത്തല പറഞ്ഞു.
ഇനിയും ന്യായീകരിക്കാൻ നിൽക്കരുതെന്നും, മന്ത്രി ജലീൽ രാജിവയ്ക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചു.ഇന്ന് രാവിലെ ആറുമണിയോടെയാണ് ജലീൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ ഹാജരായത്.മുൻ എം.എൽ.എ എ.എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്.സ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.