covid19

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 51ലക്ഷമായി. 97,894 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് രാജ്യത്തെ രോഗികളുടെ എണ്ണം 51,18,254 ആയി ഉയർന്നത്. ഇരുപത്തിനാലുമണിക്കൂറിനിടെ കൊവിഡ് മൂലം 1,132 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 83198 ആയി ഉയർന്നു.

രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. 82719 പേർക്കാണ് ഇന്നലെ രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4025079 ആയി. കഴിഞ്ഞദിവസം 11,36,613 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് രോഗബാധിതർ കൂടുതലുളളതെന്നാണ് റിപ്പോർട്ട്.

കേരളത്തിൽ ഇ​ന്ന​ലെ​ ​സം​സ്ഥാ​ന​ത്ത് 3830​ ​പേ​ർ​ക്കാണ് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചത്.​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​തി​ദി​ന​ ​ക​ണ​ക്കാ​ണി​ത്.​ 2263​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.14​ ​മ​ര​ണ​ങ്ങ​ൾ​ ​കൊ​വി​ഡ് ​മൂ​ല​മാ​ണെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചു.​ ​ഇ​തോ​ടെ​ ​ആ​കെ​ ​മ​ര​ണം​ 480​ ​ആ​യി. ഇ​ന്ന​ലെ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ​ 49​ ​പേ​ർ​ ​വി​ദേ​ശ​ത്ത് ​നി​ന്നും​ 153​ ​പേ​ർ​ ​വി​വി​ധ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​വ​ന്ന​താ​ണ്.​ 3562​ ​പേ​ർ​ ​സ​മ്പ​ർ​ക്ക​ ​രോ​ഗി​ക​ളാ​ണ്.​ ​അ​തി​ൽ​ 350​ ​പേ​രു​ടെ​ ​ഉ​റ​വി​ടം​ ​വ്യ​ക്ത​മ​ല്ല.​ 66​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​ ​രോ​ഗം​ ​ബാ​ധി​ച്ചു.​ 32,709​ ​പേ​രാ​ണ് ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ 84,608​ ​പേ​ർ​ ​മു​ക്തി​ ​നേ​ടി.​ 2987​ ​പേ​രെ​ ​ഇ​ന്ന​ലെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.