തിരുവനന്തപുരം: ചോദ്യം ചെയ്യലിനായി എൻ.ഐ.എ മന്ത്രി കെ.ടി. ജലീലിനെ വിളിച്ചുവരുത്തിയതിന് പിന്നാലെ മന്ത്രിക്കു നേരെ പരിഹാസവുമായി വി.ടി. ബൽറാം എം.എൽ.എ. എന്റെ വക 25 എന്ന് ഹാഷ് ടാഗോടെ സ്ഥിരമായി ഓരോരോ ഓഫീസുകളിൽ കൊച്ചുവെളുപ്പാൻ കാലത്ത് "വിശദീകരണം നൽകാൻ" പോകേണ്ടി വരുന്ന മന്ത്രിക്ക് തോർത്ത് വാങ്ങാനാണ് ഈ തുക എന്നാണ് എം.എൽ.എ കുറിച്ചത്.
വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
സ്ഥിരമായി ഓരോരോ ഓഫീസുകളിൽ കൊച്ചുവെളുപ്പാൻ കാലത്ത് "വിശദീകരണം നൽകാൻ" പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ?
#EnteVaka25