kangana

ബോളിവുഡ് താരം ഊര്‍മിള മണ്ഡോദ്കറിനെ സോഫ്റ്റ് പോൺ സ്റ്റാറെന്ന് വിശേഷിപ്പിച്ച നടി കങ്കണ റണാവത്ത് വിവാദത്തില്‍. ബോളിവുഡ് സിനിമ മേഖലയെ മയക്കുമരുന്ന് മാഫിയ എന്ന് വിളിച്ച കങ്കണയ്ക്കെതിരെ നേരത്തെ ഊർമിള രംഗത്തെത്തിയിരുന്നു.

ഇപ്പോൾ കങ്കണയ്ക്കുള്ള പേരിനും പ്രശസ്തിയ്ക്കും പണത്തിനുമെല്ലാം കാരണം ബോളിവുഡ് ആണെന്ന് ഊർമിള മുമ്പ് പറഞ്ഞിരുന്നു. കൂടാതെ ഇത്രയും നാള്‍ നിശബ്ദമായിരുന്ന കങ്കണ ഇപ്പോൾ അഭിമുഖങ്ങള്‍ നല്‍കുന്നത് എന്തുകൊണ്ടാണെന്നും നടി ചോദിച്ചിരുന്നു.

'സിനിമ മേഖലയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്ടെന്ന് പറഞ്ഞത് നിഷേധിക്കുന്നില്ല. കുറ്റക്കാരായ ചിലരുടെ പേരിൽ എല്ലാവരെയും ആക്രമിക്കുന്നത് ശരിയല്ല.ആരൊക്കെയാണത്? ധൈര്യപൂർവം മുന്നോട്ടു വന്ന് ആ പേരുകൾ കങ്കണ വെളിപ്പെടുത്തുവെന്നായിരുന്നു നടിയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് ഊ‌ർമിളയെ സോഫ്റ്റ് പോൺ സ്റ്റാറെന്ന് കങ്കണ വിളിച്ചത്.

'ഊര്‍മിളയുടെ അഭിമുഖം കണ്ടു. അവര്‍ എന്നെയും എന്റെ കഷ്ടപ്പാടുകളേയും പരിഹസിക്കുകയാണ്. ഞാന്‍ ബി.ജെ.പി ടിക്കറ്റിന് വേണ്ടി ശ്രമിക്കുകയാണെന്ന് പറയുന്നു. എനിക്ക് ടിക്കറ്റ് ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലെന്ന് മനസിലാക്കാന്‍ അത്ര ബുദ്ധിയൊന്നും വേണ്ട. ഊര്‍മിള സോഫ്റ്റ് പോണ്‍ സ്റ്റാറാണ്. അവര്‍ അറിയപ്പെടുന്നത് അഭിനയ മികവിന്റെ പേരില്ലല്ല. അവര്‍ക്ക് ടിക്കറ്റ് ലഭിക്കുമെങ്കില്‍ എന്തുകൊണ്ട് എനിക്ക് ലഭിച്ചു കൂടാ?'' കങ്കണ ചോദിച്ചു. സ്വര ഭാസ്കര്‍, പൂജ ഭട്ട്, ഫറ അലി ഖാന്‍, അനുഭവ് സിന്‍ഹ തുടങ്ങിയവ‌ർ ഊർമിളയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്.

Liberal brigade once virtually lynched a renowned writer in to silence for saying people like Sunny Leone should not be our role models, Sunny is accepted by the industry and entire India as an artist, suddenly fake feminists equating being a porn star to something derogatory 🙂

— Kangana Ranaut (@KanganaTeam) September 17, 2020