oommen-chandy

കോട്ടയം: അരനൂറ്റാണ്ട് കാലം തുടർച്ചയായി ജയിച്ച റെക്കാഡുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണജൂബിലി ആഘോഷം പുതുപ്പളളയിൽ തുടങ്ങി. രാവിലെ ഏഴിന് ഇടവകപ്പളളിയിൽ കുടുംബാംഗങ്ങൾക്കൊപ്പം കുർബാനയിൽ പങ്കെടുത്തായിരുന്നു പരിപാടികൾക്ക് തുടക്കം. രാവിലെ മുതൽ തുറന്ന ജീപ്പിൽ തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിനായി പുതുപ്പള്ളി മണ്ഡലം മുഴുവൻ നീളുന്ന സ്വീകരണപര്യടനം നാട്ടുകാർ ഒരുക്കി.

oommen-chandy

വൈകിട്ട് 3ന് മാമ്മൻ മാപ്പിള ഹാളിൽ ഉമ്മൻചാണ്ടിയുടെ ജീവിതരേഖ വീഡിയോ പ്രദർശനത്തോടെ സമ്മേളനം തുടങ്ങും. 5ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ തുടക്കം സൂം ആപ്പിലൂടെ ഉദ്ഘാടനം ചെയ്യും. കൊവിഡ് നിയന്ത്രണത്താൽ വിവിധ മേഖലകളിലുള്ള 50 പ്രമുഖ വ്യക്തികളേ ചടങ്ങിൽ പങ്കെടുക്കൂ. രാഹുൽ ഗാന്ധി, എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, മുകുൾ വാസ്‌നിക്, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, കുമ്മനം രാജശേഖരൻ, മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജുവാര്യർ തുടങ്ങിയവർ നേരിട്ടും ഓൺലൈനിലൂടെയും ആശംസകൾ നേരും. ഉമ്മൻചാണ്ടിയുടെ ഗുരുനാഥന്മാരും സഹപാഠികളും പങ്കെടുക്കും.

oommen-chandy

ലോകമെങ്ങുമുള്ള മലയാളികൾക്കു കാണാൻ കഴിയുംവിധം വെർച്വൽ പ്‌ളാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്ന ചടങ്ങ് 20 ലക്ഷത്തിൽ പരം ആളുകൾക്ക് തത്‌സമയം വീക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടക സമിതി കൺവീനർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന വെർച്വൽ റാലിയായി ഉമ്മൻചാണ്ടി സുവർണജൂബിലി ആഘോഷ പരിപാടി മാറും. 7മുതൽ 8വരെ കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ഉമ്മൻചാണ്ടിയുമായി ഓൺലൈനിൽ തത്സമയ അനുഭവങ്ങൾ പങ്കുവയ്ക്കാം. ചോദ്യങ്ങൾ ചോദിക്കാം. വാർഡ് തലം മുതൽ കോൺഗ്രസ് പ്രവർത്തകർക്ക് ബിഗ് സ്ക്രീനിൽ ചടങ്ങ് കാണാൻ 14 ജില്ലകളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. കോട്ടയം ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ സമ്മേളന ഹാളിനു മുന്നിൽ 100 അടി നീളമുള്ള പ്രതലത്തിൽ കട്ടൗട്ടുകൾ സ്ഥാപിച്ചു.

oommen-chandy

ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് ആ​ദ​രമ​ർ​പ്പി​ച്ച് ​കെ.​പി.​സി.​സി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ആ​ഘോ​ഷം​ ​നാ​ളെ​ ​രാ​വി​ലെ​ 11​ന് ​ഇ​ന്ദി​രാ​ഭ​വ​നി​ൽ​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗം​ ​എ.​കെ.​ആ​ന്റ​ണി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സം​ഘ​ട​നാ​ ​ചു​മ​ത​ല​യു​ള്ള​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ,​ ​കേ​ര​ള​ത്തി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​താ​രി​ഖ് ​അ​ൻ​വ​ർ,​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​ ​കെ.​പി.​സി.​സി​ ​മു​ൻ​ ​പ്ര​സി​ഡ​ന്റു​മാ​ർ,​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ച് ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​മാ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കൂ​ടു​ത​ൽ​ ​നേ​താ​ക്ക​ളെ​ ​പ​ങ്കെ​ടു​പ്പി​ച്ച് ​വി​പു​ല​മാ​യ​ ​ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​ജി​ല്ല​ക​ളി​ലും​ ​വി​വി​ധ​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ക്കും.​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഡെ​വ​ല​പ്മെ​ന്റ് ​സ്റ്റ​ഡീ​സ് 19​ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​സെ​മി​നാ​ർ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.

oommen-chandy