ന്യൂഡൽഹി: 70-ാം പിറന്നാളിൽ പ്രധാനമന്തി നരേന്ദ്രമോദിക്ക് ജന്മദിനാശംസകളർപ്പിച്ച് ലോക നേതാക്കൾ. ജർമ്മൻ ചാൻസലർ ആഞ്‌ജെല മെർക്കൽ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഫിൻലാൻഡ് പ്രധാനമന്ത്രി സന്നാ മറിൻ, നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി തുടങ്ങിയ നേതാക്കളാണ് മോദിക്ക് ജന്മദിനാശംസകൾ നേർന്നത്.
മോദിയെ നരേന്ദ്ര എന്ന് വിശേഷിപ്പിച്ചാണ് ആഞ്‌ജെല ജന്മദിനാശംസ നേർന്നത്. മോദിയ്ക്ക് ഭാവിയിൽ എല്ലാവിധ നന്മകളും ഉണ്ടാകട്ടെയെന്നും അവർ മോദിക്കയച്ച സന്ദേശത്തിൽ പറയുന്നു.
ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിൽ ഞങ്ങൾ വിജയിച്ചുവെന്നും മോദിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വിജയം ഉണ്ടാകട്ടെയെന്നും അവർ ആശംസിച്ചു. ആഞ്‌ജെലയുടെ സന്ദേശം മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.