carrey

ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയയ്ക്ക് നാടകീയ ജയം, പരമ്പര

മാക്‌സ്‌വെല്ലിനും കാരെയ്ക്കും സെഞ്ച്വറി

മാ​ഞ്ച​സ്റ്റ​ർ​:​ ​തോ​ൽ​വി​യു​ടെ​ ​വ​ക്ക​ത്ത് ​നി​ന്ന് ​ഗ്ലെ​ൻ​ ​മാ​ക്സ്‌​വെ​ലി​ന്റെ​യും​ ​അ​ല​ക്സ് ​കാ​രെ​യു​ടേ​യും​ ​സെ​ഞ്ച്വ​റി​ ​ഇ​ന്നിം​ഗ്സു​ക​ളു​ടെ​ ​പി​ൻ​ബ​ല​ത്തി​ൽ​ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​മൂ​ന്നാം​ ​ഏ​ക​ദി​ന​ത്തി​ൽ​ ​ആ​സ്ട്രേ​ലി​യ​ക്ക് ​മൂ​ന്ന് ​വി​ക്ക​റ്റി​ന്റെ​ ​നാ​ട​കീ​യ​ ​ജ​യ​വും​ ​പ​ര​മ്പ​ര​യും.​ ​ആ​ദ്യം​ ​ബാറ്റ്​ചെ​യ്ത​ ​ഇം​ഗ്ല​ണ്ട് ​നി​ശ്ചി​ത​ 50​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 302​ ​റ​ൺ​സ് ​എ​ന്ന​ ​ഭേ​ദ​പ്പെ​ട്ട​ ​സ്കോ​ർ​ ​നേ​ടി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ആ​സ്ട്രേ​ലി​യ​ ​ര​ണ്ട് ​പ​ന്ത് ​ബാ​ക്കി​ ​നി​ൽ​ക്കെ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​പ്പെ​ടു​ത്തി​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു​ ​(305​/7​)​​.​ ​ഇ​തോ​ടെ​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​പ​ര​മ്പ​ര​ ​ആ​സ്ട്രേ​ലി​യ​ 2​-1​ന് ​ജ​യി​ച്ചു.
ഇം​ഗ്ല​ണ്ടു​യ​ർ​ത്തി​യ​ ​വ​മ്പ​ൻ​ ​വി​ജ​യ​ല​ക്ഷ്യം​ ​പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ​ ​കം​ഗാ​രു​ക്ക​ൾ​ ​ഒ​രു​ഘ​ട്ട​ത്തി​ൽ​ 73​/5​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ത​ക​ർ​ന്നി​ട​ത്തു​ ​നി​ന്നാ​ണ് ​മാ​ക്‌​സ്‌​വെ​ല്ലും​ ​കാ​രെ​യും​ ​സെ​ഞ്ച്വ​റി​ക​ളു​മാ​യി​ ​ര​ക്ഷ​യ്ക്കെ​ത്തി​യ​ത്.
90​ ​പ​ന്തു​ക​ളി​ൽ​ ​ന്ന് 7​ ​സി​ക്‌​സും​ ​നാ​ലു​ ​ഫോ​റു​മ​ട​ക്കം​ ​മാ​ക്സ്‌​വെ​ൽ​ 108​ ​റ​ൺ​സെ​ടു​ത്തു.​ 114​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട​ ​കാ​രി​ ​ഏ​ഴു​ ​ഫോ​റും​ ​ര​ണ്ടു​ ​സി​ക്‌​സു​മ​ട​ക്കം​ 106​ ​റ​ൺ​സെ​ടു​ത്തു.​ ​ഇം​ഗ്ലീ​ഷ് ​ബൗ​ളിം​ഗി​നെ​ ​ധീ​ര​മാ​യി​ ​നേ​രി​ട്ട​ ​ഇ​രു​വ​രും​ ​ആ​റാം​ ​വി​ക്ക​റ്രി​ൽ​ 212​ ​റ​ൺ​സാ​ണ് ​കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.​ 17​മ​ത്തെ​ ​ഓ​വ​റി​ലെ​ ​അ​ഞ്ചാം​ ​പ​ന്തി​ൽ​ ​ടീം​ ​സ്കോ​ർ​ 73​ൽ​ ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ച​ ​ഇ​വ​ർ​ 48​മ​ത്തെ​ ​ഓ​വ​റി​ലെ​ ​മൂ​ന്നാം​ ​പ​ന്തി​ൽ​ 285​ൽ​ ​വ​ച്ചാ​ണ് ​പി​രി​യു​ന്ന​ത്.​ ​മാ​ക്‌​സ്‌​വെ​ല്ലി​നെ​ ​ടോം​ ​ക​റ​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ആ​ദി​ൽ​ ​റ​ഷീ​ദാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​അ​വാ​സ​ന​ ​ഓ​വ​റി​ൽ​ ​ജ​യി​ക്കാ​ൻ​ ​ആ​സ്ട്രേ​ലി​യ​ക്ക് ​പ​ത്ത് ​റ​ൺ​സാ​യി​രു​ന്നു​ ​വേ​ണ്ട​ത്.​ ​ആ​ദി​ൽ​ ​റ​ഷീ​ദെ​റി​ഞ്ഞ​ ​ആ​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​സി​ക്സ​ടി​ച്ച​ ​മി​ച്ച​ൽ​ ​സ്റ്റാർ​ക്ക് ​കാ​ര്യ​ങ്ങ​ൾ​ ​എ​ളു​പ്പ​മാ​ക്കി.​ ​അ​ടു​ത്ത​ ​പ​ന്തി​ൽ​ ​സിം​ഗി​ൾ.​മൂ​ന്നാം​ ​പ​ന്തി​ൽ​ ​കു​മ്മി​ൻ​സി​ന്റെ​ ​വ​ക​ ​സിം​ഗി​ൾ.​ ​നാ​ലാം​ ​പ​ന്തി​ൽ​ ​ഫോ​റ​ടി​ച്ച് ​സ്റ്റാർ​ക്ക് ​ഓ​സീ​സി​ന്റെ​ ​വി​ജ​യ​മു​റ​പ്പി​ച്ചു.
ഡേ​വി​ഡ് ​വാ​ർ​ണ​ർ​ ​(24​),​ ​ആ​രോ​ൺ​ ​ഫി​ഞ്ച് ​(12​),​ ​മാ​ർ​ക്ക​സ് ​സ്റ്റോ​യി​നി​സ് ​(4​),​ ​മാ​ർ​ന​സ് ​ല​ബു​സ്ചം​ഗെ​ ​(20​),​ ​മി​ച്ച​ൽ​ ​മാ​ർ​ഷ് ​(2​)​ ​എ​ന്നി​വ​ർ​ ​കാ​ര്യ​മാ​യ​ ​സം​ഭാ​വ​ന​ക​ൾ​ ​ന​ൽ​കാ​തെ​ ​മ​ട​ങ്ങി​യ​ ​ശേ​ഷ​മാ​ണ് ​ആ​റാം​ ​വി​ക്ക​റ്റി​ൽ​ ​മാ​ക്‌​സ്‌​വെ​ല്ലും​ ​കാ​രി​യും​ ​ഓ​സീ​സി​ന്റെ​ ​ര​ക്ഷ​ക​രാ​യ​ത്.​ ​ഇം​ഗ്ല​ണ്ടി​നാ​യി​ ​റൂ​ട്ടും​ ​വോ​ക്സും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.
നേ​ര​ത്തെ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ജോ​ണി​ ​ബെ​യ​ർ​സ്റ്റോ​യാ​ണ് ​(112​)​ ​ഇം​ഗ്ല​ണ്ട് ​സ്കോ​ർ​ 300​ ​ക​ട​ക്കാ​ൻ​ ​പ്ര​ധാ​ന​ ​പ​ങ്ക് ​വ​ഹി​ച്ച​ത്.​ ​സാം​ ​ബി​ല്ലിം​ഗ്സ് ​(57​),​ ​ക്രി​സ് ​വോ​ക്സ് ​(53​)​ ​എ​ന്നി​വ​രു​ടെ​ ​ബാ​റ്റിം​ഗും​ ​നി​ർ​ണാ​യ​ക​മാ​യി.​ ​മു​ൻ​നി​ര​യി​ൽ​ ​ബെ​യ​ർ​സ്റ്റോ​ ​ഒ​ഴി​കെ​യു​ള്ള​വ​ർ​ ​പ​രാ​ജ​യ​മാ​യി​രു​ന്നു.​ ​ആ​സ്ട്രേ​ലി​യ​ക്കാ​യി​ ​സ്റ്റാ​ർ​ക്കും​ ​സാം​പ​യും​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്‌​ത്തി.