ബെംഗളൂരു:കർണാടകയിൽ നിന്നുള്ള ബി.ജെ.പിയുടെ എം.പി അശോക് ഗസ്‌തി (55) കൊവിഡ് ബാധിച്ചു മരിച്ചു. സെപ്തംബർ രണ്ട് മുതൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ജൂലായിലായിരുന്നു കർണാടകയിൽ ഒഴിവു വന്ന രാജ്യസഭാ സീറ്റ് ഗസ്തിക്കു നൽകിയത്. രാജ്യ സഭാംഗം ആയി
സത്യപ്രതിജ്ഞ ചെയ്യാനോ സമ്മേളനത്തിൽ പങ്കെടുക്കാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. റായ്ചുരിലെ അഭിഭാഷകനും ബി.ജെ.പിയുടെ ഒ.ബി.സി മോർച്ച മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു.