invest

തിരുവനന്തപുരം: തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ പദ്ധതിയുമായി നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനത്തിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എൻറ്റർപ്രണർഷിപ് ഡെവലപ്പ്മെൻറ് പ്രോഗ്രാം വഴിയാണ് ഈ പദ്ധതി നടപ്പാക്കുക.

നോർക്കയുടെ എൻ .ഡി .പ്രേം വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വരെ പദ്ധതിയിൽ വായ്പ അനുവദിക്കും. ഇതിൽ 15 % മൂലധന സബ്സിഡിയും (പരമാവധി 3 ലക്ഷം രൂപ വരെ )കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാല് വർഷം 3 % പലിശയിളവ് ലഭിക്കും. 10 ശതമാനമാണ് വായ്‌പയുടെ പലിശ. ഇതിൽ 3 ശതമാനം വീതം നോർക്ക, കെ.എഫ്.സി സബ്സിഡി ഉള്ളതിനാൽ ഉപഭോക്താവിന് 4 ശതമാനം പലിശ അടച്ചാൽ മതിയാകും.അപേക്ഷ www.norkaroots.org ൽ സമർപ്പിക്കാം.
വിശദവിവരങ്ങൾ ടോൾഫ്രീ നമ്പറുകളായ (1800 -425 -3939 (ഇന്ത്യയിൽ നിന്നും), 00 91 88 02 012345 (വിദേശത്തുനിന്നും മിസ്ഡ് കാൾ സേവനം), 18 00 -425 -8590 (കെ.എ ഫ് .സി) ലഭിക്കും.