തിരുവനന്തപുരം: തെറ്റ് പറ്റിയാൽ മാദ്ധ്യമങ്ങൾ അത് തിരുത്താൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി. ചില മാദ്ധ്യമങ്ങൾ തെറ്റുതിരുത്താൻ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബോധപൂർവം ദുരുദേശ്യത്തോടെ ചിലർ വാർത്തകൾ ചമയ്ക്കുന്നു. ഇതിനെതിരെ നടപടിയുണ്ടാകണം. എന്നാൽ മാദ്ധ്യമങ്ങൾക്കെതിരെ സർക്കാർ നീക്കമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യാജവാർത്തകളുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.