donald-trump

ന്യൂയോർക്ക്: സര്‍ക്കാരിന്റെ ഉന്നത ആരോഗ്യ വിദഗ്ദ്ധരെ പരസ്യമായി വിമർശിക്കുക പതിവാണെങ്കിലും കൊവിഡിനെതിരായ സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ അടുത്ത മാസം ആദ്യം തന്നെ തയ്യാറാകുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. എന്നാൽ സംരക്ഷണ മാസ്‌കുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡുമായി ട്രംപ് വിയോജിച്ചു. ഇത് പ്രസിഡന്റ് ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും അത് ധരിക്കാൻ തയ്യാറായിട്ടില്ല.


സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയുമ്പോള്‍ എല്ലാ അമേരിക്കക്കാര്‍ക്കും വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനായി സിഡിസി എല്ലാ 50 സംസ്ഥാനങ്ങള്‍ക്കും ഒരു ''പ്ലേബുക്ക്'' അയച്ചു. ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍, ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ എന്നിവര്‍ക്ക് ആദ്യം വാക്‌സിന്‍ ലഭിക്കുമെന്ന് റെഡ്ഫീല്‍ഡ് പറഞ്ഞു , ഒരുപക്ഷേ ജനുവരിയിലോ ഈ വര്‍ഷം അവസാനമോ ആയിരിക്കാം, പക്ഷേ ഇത് കൂടുതല്‍ വിശാലമായി ലഭ്യമാകാന്‍ സാധ്യതയില്ല.

വാക്സിന് അംഗീകാരം ലഭിച്ചതിന് ശേഷം, വസന്തത്തിന്റെ അവസാനത്തിലോ വേനല്‍ക്കാലത്തിലോ മുമ്പോ വാക്സിൻ ലഭ്യമാകും.

പകര്‍ച്ചവ്യാധി തടയാന്‍ സംരക്ഷണ മാസ്‌കുകള്‍ ധരിക്കുന്ന പ്രാധാന്യത്തെ പറ്റി റെഡ്ഫീല്‍ഡ് പറഞ്ഞു. ഏകദേശം 200,000 അമേരിക്കക്കാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പ്രതിരോധ കുത്തിവയ്പ്പിന് 70% പ്രതിരോധശേഷി നൽകാൻ സാധിക്കുമെന്നും ഒരു കൊവിഡ് വാക്‌സിന്‍ എടുക്കുന്നതിനേക്കാള്‍ കൊവിഡില്‍ നിന്ന് എന്നെ സംരക്ഷിക്കാന്‍ ഈ ഫേസ് മാസ്‌കിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മാസ്കിനെക്കാൾ ഫലപ്രദം കൊവിഡ് വാക്സിനാണെന്ന് ട്രംപ് ബുധനാഴ്ച പറഞ്ഞു. ഒക്ടോബറില്‍ എപ്പോഴെങ്കിലും വാക്സിനെഷൻ ആരംഭിക്കാമെന്ന് കരുതുന്നുവെന്നും ട്രംപ് പറഞ്ഞു. മാര്‍ച്ച് അവസാനത്തോടെ 700 ദശലക്ഷം ഡോസുകള്‍ ലഭ്യമാകുമെന്ന് അടുത്തിടെ നിയമിച്ച ഉപദേശകരിലൊരാളായ ഡോ. സ്‌കോട്ട് അറ്റ്‌ലസ് പറഞ്ഞു.