salary-cut

​കൊ​വി​ഡ് ​സൃ​ഷ്ടി​ച്ച​ സാമ്പത്തിക ബാദ്ധ്യത മറികടക്കാൻ ആ​റു​മാ​സം​ ​കൂ​ടി​ ​സർക്കാർ ജീ​വ​ന​ക്കാ​രു​ടെ​ ​ശ​മ്പ​ള​ത്തി​ന്റെ​ ​ഒ​രു​ ​ഭാ​ഗം​ ​പി​ടി​ക്കാൻ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​ തീരുമാനിച്ചിരിക്കുകയാണ്.നേ​ര​ത്തെ​ ​പി​ടി​ച്ചു​വ​ച്ച​ ​ശ​മ്പ​ളം​ ​പി.​എ​ഫി​ൽ​ ​ല​യി​പ്പി​ച്ച​ ​ശേ​ഷം​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ജൂ​ൺ​ ​മു​ത​ൽ​ ​തി​രി​ച്ചു​ന​ൽ​കു​മെ​ന്നാണ് സർക്കാരിന്റെ വാഗ്ദാനം.​ എന്നാൽ ഇനിയുള്ള

ആ​റു​ ​മാ​സ​ങ്ങ​ളി​ലും​ ​ആ​റു​ ​ദി​വ​സ​ത്തെ​ ​വീ​തം​ ​ശ​മ്പ​ളം​ ​കു​റ​യു​മെ​ന്ന​തി​നാൽ

​ ​പ്ര​തി​പ​ക്ഷ​ ​സ​ർ​വീ​സ് ​സം​ഘ​ട​ന​ക​ളെല്ലാം പ്രതിഷേധവുമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ കേരള കൗമുദി അഭിപ്രായ സർവേ സംഘടിപ്പിക്കുകയാണ്. വീണ്ടും ശമ്പളം പിടിക്കാനുള്ള തീരുമാനം ശരിയോ തെറ്റോ വായനക്കാർ പ്രതികരിക്കുക.സർവേ ഫലം കേരളകൗമുദി ഇ-പേപ്പറിൽ പ്രസിദ്ധീകരിക്കും.

കേരളകൗമുദി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ഇന്നത്തെ ഒന്നാം പേജിന് താഴെ അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്തുക.