ന്യൂയോർക്ക് : നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ തുടരാൻ ശ്രമിക്കുമെന്ന വാർത്തകൾ നിഷേധിച്ച് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ . ഡെമോക്രാറ്റുകളുടെ വ്യാജ ആരോപണങ്ങഴാണിതെന്നും യാഥാത്ഥ്യബോധമില്ലാത്തതാണ് ഇത്തരം പ്രപചാരണങ്ങളെന്നും അദ്ദേഹം പറഞ്ഞു. ട്രംപിനെ പോലെയൊരാള്‍ ഇതു ചെയ്യുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ്' ആയിരിക്കുമെന്ന് ബാര്‍ പറഞ്ഞു. പരിസ്ഥിതിയും വികസനവും തമ്മിലുള്ള ഏറ്റുമുട്ടലാണിത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം അവിടുത്തെ ജനങ്ങളുടെ നിലനില്‍പ്പാണ് പ്രധാനം. ട്രംപും ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡനും സ്വീകരിച്ച നിലപാടുകള്‍ എന്താണെന്നു ജനങ്ങള്‍ക്കറിയാം. അതനുസരിച്ച് വോട്ടര്‍മാര്‍ കൃത്യമായി പ്രതികരിക്കുമെന്നും ബാർ വ്യക്തമാക്കി.