pic

സമീപകാലത്തായി ഏറെ വിവാദ പ്രസ്താവനകൾ നടത്തിയ നടിയാണ് കങ്കണ റാവത്ത്.എല്ലാത്തരം വിഷയങ്ങളിലും കങ്കണ തന്റെതായ അഭിപ്രായം വ്യക്തമാക്കും. ഇതിനാൽ തന്നെ നിരവധി പേരിൽ നിന്നും താരത്തിന് വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തിയിരുന്ന കങ്കണ ഇപ്പോൾ നടി ഊർമ്മിള മണ്ഡോത്ക്കറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

ഊർമ്മിള മണ്ഡോത്കർ ഒരു സോഫ്റ്റ് പോൺ സ്റ്റാറാണെന്നാണ് കങ്കണ പറഞ്ഞത്. തന്റെ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ ലഹരിമരുന്ന് പ്രശ്നങ്ങൾക്ക് ആദ്യം പരിഹാരം കാണാൻ ഊർമ്മിള കങ്കണയോട് നേരത്തെ പറഞ്ഞിരുന്നു. ബോളിവുഡ് സിനിമാമേഖലയിലെ ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് കങ്കണയുടെ വിമർശനങ്ങൾക്ക് മറുപടിയായാണ് ഊർമ്മിള ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെയാണ് കങ്കണ ഊർമ്മിളയെ പ്രോൺസ്റ്റാറെന്ന് വിളിച്ചത്. ഒരു വാർത്താ ചാനലിലൂടെയാണ് കങ്കണ ഈക്കാര്യം പറഞ്ഞത്. എന്നാൽ നിരവധി പേരാണ് കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ രംഗത്ത് വന്നത്. 90കളിൽ തന്നെ ബോളിവുഡ് സിനിമമേഖലയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ഊർമിള മാതോന്ദ്കർ.