walnut-oil

വാൾനട്ട് ഓയിൽ നമുക്കിടയിൽ അധികം പ്രചാരത്തിലുള്ളതല്ല . ഒമേഗ 3 ,6, 9 ഫാറ്റുകൾ, പ്രോട്ടീൻ, ആന്റി ഓക്സിഡന്റുകൾ, പ്ളാന്റ് സ്റ്റിറോൾ,​ മഗ്നീഷ്യം,​ കോപ്പർ,​ വിറ്റാമിൻ എ,​ ഡി തുടങ്ങി ധാരാളം അവശ്യപോഷകങ്ങൾ ഇതിലുണ്ട്. ഇതിലെ നാരുകൾ ദഹനപ്രക്രിയ എളുപ്പമാക്കുന്നു. പോളിഫെനോളുകളുടെയും മറ്റും സാന്നിദ്ധ്യത്താൽ വാൾനട്ട് ഓയിലിന് കുറഞ്ഞ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും.

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിനും വാൽനട്ട് ഓയിലിന് കഴിവുണ്ടെന്ന് ഗവേഷകർ പറയുന്നു. മസ്‌തിഷ്‌കാരോഗ്യം മെച്ചപ്പെടുത്താൻ അത്ഭുതകരമായ കഴിവുള്ള വാൾനട്ട് ഓയിൽ മറവിരോഗത്തെ തടയും. ചർമ്മത്തിലെ അണുബാധകൾ അകറ്റാൻ വെളുത്തുള്ളിയോടൊപ്പമോ വെറുതെയോ ഇത് പുരട്ടാം. ചർമ്മത്തിലെ ചുളിവ്, പാടുകൾ തുടങ്ങിയവ അകറ്റാൻ ഉപയോഗിക്കാം. പ്രമേഹ നിയന്ത്രണത്തിനും ഉത്തമമാണ്. പാൻക്രിയാസ് അർബുദത്തെ പ്രതിരോധിക്കുന്നു.