pic

നടി അനശ്വര രാജൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ എറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കാലുകൾ കാണിച്ചുളള അനശ്വരയുടെ ചിത്രങ്ങൾക്ക് നിരവധി പേർ വിമർശനവുമായിയെത്തി. ഇതിന് പിന്നാലെ അനശ്വരയ്ക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മറ്റു നടിമാരും തങ്ങളുടെ കാലുകൾ കാണിച്ച് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 'വീ ഹാവ് ലെഗ്‌സ്' എന്ന ക്യാംപെയ്നിന്റെ ഭാഗമായാണ് ഏവരും ചിത്രങ്ങൾ പങ്കുവച്ചത്.

അനശ്വരയ്ക്ക് പിന്തുണ അറിയിച്ച് നടി അന്ന ബെന്നും തന്റെ കാലുകൾ കാണിച്ച് ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
ഈ ചിത്രത്തിനാണ് 'ലെഗ് പീസ് ഇല്ലേ' എന്ന കമന്റെ ചെയ്തത്. ഇയാൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് താരം നൽകിയത്. ഹാന്റ് പീസ് മതിയോയെന്നായിരുന്നു താരത്തിന്റെ തിരിച്ചുളള ചോദ്യം. അന്നയുടെ മറുപടിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തുവന്നത്. അന്നയെ കൂടാതെ റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരയ്ക്കാർ, നസ്രിയ നസിം, രജിഷ വിജയൻ തുടങ്ങിയ യുവ മലയാള നടിമാർ 'വീ ഹാവ് ലെഗ്‌സ്' ക്യാംപെയ്നിന്റെ ഭാഗമായി കാലുകാണിച്ചുളള ചിത്രങ്ങൾ പങ്കുവച്ചിരുന്നു.