കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് 15 രൂപ വർദ്ധിച്ച് 4,760 രൂപയായി. പവന് 120 രൂപ വർദ്ധിച്ച് 38,080 രൂപയാണ് ഇന്നത്തെ വില. 37,960 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് ഇന്നലത്തെ വില. ആഗോള വിപണിയിലും സ്വർണവില വർദ്ധിച്ചിട്ടുണ്ട്. യു.എസ് ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്.
സാമ്പത്തികതളർച്ചയിൽ നിന്ന് കരകയറുന്നതുവരെ കുറച്ചു വർഷത്തേയ്ക്ക് പലിശ നിരക്ക് പൂജ്യത്തിൽ തന്നെ തുടരാൻ യു.എസ് ഫെഡ് റിസർവ് തീരുമാനിച്ചതാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. മൂന്നുദിവസത്തെ വർദ്ധനയ്ക്കുശേഷം ഇന്നലെ ദേശീയ വിപണിയിലടക്കം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.