വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിറന്നാൾ ആശംസയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ സുഹൃത്തുകൂടിയായ മോദിയ്ക്ക് ജന്മദിനാശംസകൾ നേർന്നത്.
'ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 70ാം പിറന്നാളാശംസകൾ നേരുന്നു. മഹാനായ നേതാവിനും, വിശ്വസ്തനായ സുഹൃത്തിനും എല്ലാവിധ ആശംസകളും.' - അദ്ദേഹം കുറിച്ചു. 'നമസ്‌തേ ട്രംപ്' പരിപാടിയിൽ മോദിയ്ക്കും, പ്രഥമ വനിത മെലാനിയ ട്രംപിനും ഒപ്പം നിൽക്കുന്ന ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
I would like to extend best wishes and a very happy 70th birthday to the Prime Minister of India, @narendramodi. Many happy returns to a GREAT LEADER and loyal friend! pic.twitter.com/CWlVkHk16X
— Donald J. Trump (@realDonaldTrump) September 17, 2020
ട്രംപിന്റെ ആശംസയ്ക്ക് മോദി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. 'താങ്കളുടെ ഊഷ്മളമായ പിറന്നാളാശംസയ്ക്ക് നന്ദി.നമ്മുടെ രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദം ശക്തമാണ്. ഇത് മുഴുവൻ മനുഷ്യവർഗത്തിനും നന്മ നേടാനുള്ള ശക്തിയാണ്'-മോദി ട്വീറ്റ് ചെയ്തു.
Thank you @POTUS @realDonaldTrump for your warm wishes. The friendship between our nations is strong and is a force for good for the entire humanity. https://t.co/P848MBkYBr
— Narendra Modi (@narendramodi) September 18, 2020
ട്രംപിനെക്കൂടാതെ ജർമ്മൻ ചാൻസലർ ആഞ്‌ജെല മെർക്കൽ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഫിൻലാൻഡ് പ്രധാനമന്ത്രി സന്നാ മറിൻ, നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി തുടങ്ങിയ നേതാക്കളും മോദിക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.