മുപ്പത്തിയഞ്ച് വർഷം മുൻപ് സ്വയം പകർത്തിയ കൗമാര പ്രായത്തിലെ തന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്‌ത് നടൻ ഷമ്മി തിലകൻ.നടൻ ഷെയർ ചെയ്‌ത ചിത്രത്തിന് ചുവട്ടിലായി ഒടുക്കത്തെ ഗ്ളാമറാണ് ഷമ്മിയ്‌ക്കെന്നും, ഷമ്മി ഹീറോയാണെന്നും ആരാധകർ കമന്റ് ചെയ്‌തിട്ടുമുണ്ട്. 'ടീനേജ് കഴിഞ്ഞപ്പോൾ ഞാൻ എങ്ങിനെയായിരുന്നെന്ന് എന്റെ മകന്റെ ഇരുപതാം വയസ്സിൽ അവന് കാട്ടിക്കൊടുക്കണം എന്ന ദുരുദ്ദേശത്തോടെ എടുത്ത ചിത്ര'മാണെന്നാണ് നടൻ പോസ്‌റ്റിൽ കുറിച്ചിരിക്കുന്നത്.
ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്‌റ്റ് പൂർണരൂപം ഇവിടെ
ടീനേജ് കഴിഞ്ഞപ്പോൾ ഞാൻ എങ്ങിനെയായിരുന്നെന്ന് എന്റെ മകന്റെ ഇരുപതാം വയസ്സിൽ അവന് കാട്ടിക്കൊടുക്കണം എന്ന ദുരുദ്ദേശത്തോടെ ഞാൻ തന്നെ 35 വർഷങ്ങൾക്ക് മുമ്പ് "ക്യാമറയിൽ" പകർത്തിയ സെൽഫി.😜 #selfie #myphotography #goodbyeteenageyears #formyson