മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമ സഭാംഗമായി അൻപതു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. എന്നും ജനങ്ങൾക്ക് വേണ്ടിയുള്ള ഓട്ടം തന്നെ. അങ്ങനെയൊരാൾക്ക് സിനിമ കാണാനൊക്കെ സമയം ഉണ്ടാകുമോ? ചെറുപ്പത്തിൽ സിനിമ കാണാൻ വലിയ ഇഷ്ടമായിരുന്നെങ്കിലും, എം.എൽ.എ. ഒക്കെ ആയ ശേഷം ആ അഗ്രഹം തീരെ നടക്കാതെ പോയതായി അദ്ദേഹം മുമ്പ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

mohanlal-ommen-chandy

എന്നാൽ താൻ കുറച്ച് സിനിമകളൊക്കെ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇപ്പോഴിത കേരള കൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ താൻ കണ്ടതിൽവച്ച് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഉമ്മൻചാണ്ടി.

'ചില സിനിമകളൊക്കെ കണ്ടിട്ടുണ്ട്. കണ്ട സിനിമകളിൽ ഞാൻ ഇപ്പോഴും ഓർത്തിരിക്കുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ്.മോഹൻലാലിന്റെ ആദ്യത്തെ പടം. ആ കാലത്ത് കണ്ടത് ഇപ്പോഴും ഓർത്തിരിക്കുന്നു. സിനിമകൾ വേറെയും കണ്ടിട്ടുണ്ട്.'- ഉമ്മൻചാണ്ടി പറഞ്ഞു.