lathicharge
മന്ത്രി കെ ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്‌ അക്രമാസക്തമായപ്പോൾ. ഫോട്ടോ: അഭിജിത്ത് രവി

മലപ്പുറം: ആ പൊലീസുകാരന് കിട്ടിയതുപോലെ 'കിടിലൻ ഒരവസരം' സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർക്കുപോലും കിട്ടിക്കാണില്ല. 'അവസരം' മുതലാക്കി പൊലീസുകാരൻ ആഞ്ഞടിച്ചു...കൃത്യമായി കൊണ്ടു. കിട്ടിയവനറിയാം അതിന്റെ വേദന. മലപ്പുറം കളക്ടറേറ്റിനുമുന്നിലായിരുന്നു ആ കിടിലൻ അടിനടന്നത്.

മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായതോടെയാണ് പ്രശ്നങ്ങൾ തുട‌ങ്ങിയത്. ആദ്യം ജലപീരങ്കിപ്രയോഗം. അതുകൊണ്ടും പിരിഞ്ഞുപോകാതെ വന്നതോടെ ലാത്തിച്ചാർജ്. പ്രകടനക്കാരെ വളഞ്ഞിട്ട് തല്ലി. അടികൊണ്ടവർ നാലുപാടും ഓടി. ഇതിനിടെ വീണുപോയ സഹപ്രവർത്തകനെ പിടിച്ചെഴുന്നേൽപ്പിക്കാൻ യൂത്ത് കോൺഗ്രസുകാരൻ ഓടിയെത്തി. ജലപീരങ്കിപ്രയോഗത്തിൽ നനഞ്ഞൊട്ടിയ വസ്ത്രവുമായി അയാൾ കുനിഞ്ഞുനിന്നപ്പോഴായിരുന്നു പൊലീസുകാരന്റെ കിടിലൻ ഷോട്ട്. ഒരു ദയവും കാണിക്കാതെ ആ യുവാവിന്റെ പിൻഭാഗത്തേക്ക് ആഞ്ഞടിക്കുകയായിരുന്നു.