ഇത് തമിഴ്നാട്ടിലെ തിരുനെൽവേലിക്കും മധുരയ്ക്കുമിടയിലെ വെള്ളാണർകുളം. പട്ടിണി പാവങ്ങളും ഇടത്തരക്കാരും തിങ്ങിപ്പാർക്കുന്നയിടം.നഗരപരിഷ്‌കാരങ്ങളും വൈദ്യുതിയും എത്തിനോക്കാത്ത ഗ്രാമം. ഇവിടെ പരിണാമ ദിശയിലെ ഏടിൽ നിന്ന് ഇറങ്ങിവന്നപോലെ ഒരു കുടുംബമുണ്ട്. അവിടത്തെ രണ്ടുപേർ ഈ നാട്ടുകാർക്ക് മനുഷ്യരുമല്ല മൃഗങ്ങളുമല്ല പകരം മനുഷ്യമൃഗം പൂണ്ട കുരങ്ങുകളാണ്!
ഈ നാട്ടുകാർക്ക് ഇവരൊരു ശാപമല്ല.പകരം ഭാഗ്യമാണ്.സന്തോഷത്തോടെ ഇവർ പടിയിറങ്ങിയാൽ ഭാഗ്യാനുഗ്രഹങ്ങൾ ആ വീട്ടുകാർക്ക് ലഭിക്കുമെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. ഇവർ തങ്ങളുടെ വീടിന്റെ പടികടന്ന് വരാൻ പ്രാർത്ഥിക്കുന്ന ധാരാളം പേർ ഇവിടെ ഉണ്ട്.
സഹോദരങ്ങളായ മൂന്ന് പേരും ജനിച്ചത് വാനര മുഖമായിട്ടായിരുന്നു.മാതാപിതാക്കളുമായി തീരെ സാമ്യമില്ലാത്ത മുഖങ്ങൾ.നടപ്പും ചെയ്തികളുമെല്ലാം കുരങ്ങിനോട് സാമ്യമായതോടെ പിതാവായ മണിമാരൻ ഇവരെ വിടിനുള്ളിൽ തന്നെ ആക്കി വളർത്തി. അദ്ദേഹത്തിന്റെ കൂട്ടുകാരിൽ നിന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്. മൂന്ന് പേരിൽ ഒരാൾ മരിച്ചു.
കാരണമന്വേഷിച്ചിറങ്ങിയ മണിമാരൻ ഒരു പൂജാരി വെളിപ്പെടുത്തിയ കാര്യം കേട്ട് ഞെട്ടിപ്പോയി. ആടു മേയ്ക്കാൻ കാട്ടിൽ പോയ ഒരുനാൾ ഒരു കുരങ്ങ് മണിമാരന്റെ ഭക്ഷണം തട്ടിയെടുത്തു. കയ്യിൽ കിട്ടിയ കല്ലുപയോഗിച്ച് അയാൾ കുരങ്ങിനെ എറിഞ്ഞുവീഴ്ത്തി. കൺമുന്നിൽ പിടഞ്ഞുവീണത് ഗർഭിണിയായ കുരങ്ങാണെന്നറിയാതെ അയാൾ വീട്ടിലേക്ക് മടങ്ങി. ആ കുരങ്ങിന്റെ ശാപമാണ് മക്കൾ ഇങ്ങനെയാകാൻ കാരണമെന്നാണ് പൂജാരിയുടെ വെളിപ്പെടുത്തൽ. പരിഹാരക്രിയകൾ ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഉണ്ടായ മക്കൾക്ക് പ്രശ്നങ്ങൾ ഇല്ലാതായതോടെ കുരങ്ങ് ശാപത്തിന്റെ കഥ നാട്ടുകാരും വിശ്വസിച്ചു.