ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപവുണമായി മുൻ മോഡൽ. ആമി ഡോറിസ് എന്ന മുൻ മോഡലാണ് ട്രംപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 1997ൽ യു.എസ് ഓപ്പണിനിടെ അന്ന് 24 വയസുകാരിയായ തന്നെ സ്ഥലത്തെ വി.ഐ.പി മുറിയിൽ വച്ച് ട്രംപ് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തുവെന്നാണ് ആമി ഡോറിസ് പറയുന്നത്.
അന്ന് 51 വയസുകാരനായ ട്രംപ് തന്നെ ബലമായി പിടികൂടിയെന്നും രക്ഷപ്പെടാനായില്ലെന്നും ആമി പറയുന്നു. എന്നാൽ ആമി ഡോറിസിന്റെ ആരോപണം ട്രംപ് നിഷേധിച്ചു.രണ്ട് പതിറ്റാണ്ട് മുൻപ് നടന്ന ഈ സംഭവം വളരെയധികം നാൾ തനിക്ക് മനപ്രയാസത്തിലാക്കിയെന്ന് ആമി പറഞ്ഞു. ആമിയുടെ ആരോപണം ട്രംപിന്റെ നിയമ സംഘം നിഷേധിച്ചു. അതിക്രമമുണ്ടായാൽ ജനങ്ങൾ അറിയുമായിരുന്നുവെന്നും അങ്ങനെയുണ്ടായില്ലെന്നും അവർ അറിയിച്ചു.