പതിനഞ്ച് വർഷം മുമ്പാണ് യു.കെയിൽ അഞ്ച് മക്കളുടെ അമ്മയായ നാല്പത്തിനാലുകാരി ലിസ ആൻഡേഴ്സൺ ആദ്യമായി പൗഡർ രുചിച്ചു നോക്കിയത്. അഞ്ചാമത്തെ മകനെ കുളിപ്പിക്കുന്നതിനിടയിലായിരുന്നു ലിസയ്ക്ക് ബേബി പൗഡർ കഴിക്കാൻ അമിതമായ ആഗ്രഹം തോന്നിയത്. അന്ന് തുടങ്ങിയ ശീലം ലിസ ഇപ്പോഴും തുടരുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിൽ ടാൽകം പൗഡർ വാങ്ങുന്നതിനായി ലിസ ചെലവിട്ടത് 7.5 ലക്ഷം രൂപ. ദിവസവും കുറഞ്ഞത് 200 ഗ്രാം പൗഡറെങ്കിലും ലിസ കഴിക്കും. ഇതൊരു വിശേഷപ്പെട്ട അവസ്ഥയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. രാത്രിയിൽ ഉറങ്ങുമ്പോൾ പോലും ഈ ശീലത്തിൽ മാറ്റമില്ല. ഉറക്കത്തിനിടയിൽ നാല് തവണയാണ് പൗഡർ കഴിക്കാനായി എഴുന്നേൽക്കുന്നത്. ഓരോ ആഴ്ചയിലും ആയിരം രൂപ എങ്കിലും ഇതിനായി ലിസ ചെലവഴിക്കും. ഇക്കാലയവിൽ രണ്ട് ദിവസം മാത്രമാണ് ലിസ പൗഡർ പൂർണമായും കഴിക്കാതിരുന്നത്. അത് ജീവിതത്തിലെ ഏറ്റവും മോശം ദിനങ്ങളായി ലിസ കരുതുന്നു. ഒരു ഡോക്ടറെ കണ്ടപ്പോഴാണ് 'പൈക്ക' എന്ന അവസ്ഥയാണ് തനിക്കെന്ന് ലിസ മനസിലാക്കിയത്. പോഷകാഹാരമില്ലാത്തതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ വസ്തുക്കളോടുള്ള ആസക്തിയാണിത്.