അശ്വതി: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. അംഗീകാരങ്ങൾ ലഭിക്കും. പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും.
ഭരണി: ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. സർക്കാർ നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉത്തരവ് ലഭിക്കും. വസ്തുതർക്കങ്ങൾ പരിഹരിക്കും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്.
കാർത്തിക: മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. അധികം ധനചെലവ് നേരിടും. പൊതുപ്രവർത്തകർക്ക് ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും.
രോഹിണി: പിതാവിൽ നിന്നോ പിതൃസ്ഥാനീയരിൽ നിന്നോ സഹായസഹകരണങ്ങൾ ലഭിക്കും. ഉദ്യോഗസ്ഥൻമാർക്ക് സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിന് സാധ്യത. ധനചെലവ് നേരിടും.
മകയിരം: സാമ്പത്തിക നേട്ടം ഉണ്ടാകും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങൾക്ക് ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. വിവാഹത്തിന് അനുകൂല സമയം. ചിലർ മനസിൽ ഇഷ്ടപ്പെടാത്ത രീതിയിൽ പെരുമാറും. ആരോഗ്യപരമായി ശ്രദ്ധിക്കണം. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും.
തിരുവാതിര: മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. മംഗള കർമ്മങ്ങൾ നടക്കാനിടയുണ്ട്. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പുതിയ വസ്ത്രങ്ങൾ ലഭിക്കും. ഔഷധസേവ ആവശ്യമായി വരും. ഗൃഹനിർമ്മാണത്തിന് ചെലവുകൾ ഉണ്ടാകും.
പുണർതം: വിദ്യാർത്ഥികൾ പഠനകാര്യത്തിൽ ഉത്സാഹം പ്രകടമാക്കും. പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമല്ല. വരവിൽ കവിഞ്ഞ് ചെലവ് വർദ്ധിക്കും. ആഘോഷവേളകളിൽ പങ്കെടുക്കും.
പൂയം: മാതൃഗുണം ലഭിക്കും. ബന്ധുക്കൾ ശത്രുതാമനോഭാവത്തോടെ പെരുമാറും. മത്സരപരീക്ഷകളിൽ വിജയസാധ്യത. വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. ആരോഗ്യപരമായി നല്ലതല്ല. ഗൃഹത്തിൽ മംഗളകർമ്മങ്ങൾക്ക് സാദ്ധ്യത. ചെലവുകൾ വർദ്ധിക്കും.
ആയില്യം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. കണ്ടകശനി കാലമായതിനാൽ ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. അകന്നു നിന്നിരുന്ന ദമ്പതികൾ യോജിക്കും.
മകം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. സഹോദരങ്ങളാൽ ഗുണം പ്രതീക്ഷിക്കാം. വാഹനലാഭം ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയിക്കും. സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. പൂർവിക സ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.
പൂരം: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. വിശേഷ വസ്ത്രാഭരണാധികൾ ലഭിക്കും. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഉന്നത കുടുംബത്തിൽ നിന്നും വിവാഹാലോചനകൾ വന്നെത്തും. മാതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. .
ഉത്രം: മനഃസന്തോഷം ലഭിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. ഉദ്യോഗ സംബന്ധമായി ദൂരയാത്രകൾ ആവശ്യമായി വരും. വിദ്യാർത്ഥികൾ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും.
അത്തം: സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. കംമ്പ്യൂട്ടർ മേഖലയുമായി പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. ദിനചര്യയിൽ പലമാറ്റവും ഉണ്ടാകും. മറ്റുള്ളവരിൽ നിന്നും സഹായങ്ങൾ ലഭിക്കും.
ചിത്തിര: മാതൃഗുണം പ്രതീക്ഷിക്കാം. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. വരവിൽ കവിഞ്ഞ് ചെലവ് വർദ്ധിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങൾ നേരിടും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം.
ചോതി: സന്താനഗുണം ഉണ്ടാകും. ഗൃഹവാഹന ഗുണം ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ധനലാഭം ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളിൽ താത്പര്യം ജനിക്കും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. ചാമുണ്ഡീ ദേവിക്ക് കുങ്കുമാർച്ചന നടത്തുക.
വിശാഖം: മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. സന്താന ങ്ങൾക്ക് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. പിതാവിന് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. ജോലിഭാരം വർദ്ധിക്കും. ധനപരമായി ക്ലേശങ്ങൾ ഉണ്ടാകുന്നതല്ല ബന്ധുക്കൾ മുഖേന ശത്രുത ഉണ്ടാകും.
അനിഴം: മനസിന് സന്തോഷം ലഭിക്കും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. മനഃസമാധാനക്കുറവ് അനുഭവപ്പെടും. വിദ്യാർത്ഥികൾക്കു പഠനത്തിൽ അലസത പ്രകടമാക്കും. മുൻകോപവും പിടിവാശിയും നിയന്ത്രിക്കണം. ദാമ്പത്യസുഖവും മനഃസന്തോഷവും അനുഭവപ്പെടും.
കേട്ട: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. കർമ്മഗുണാഭിവൃദ്ധി ഉണ്ടാകും ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. സാമ്പത്തിക രംഗത്ത് കർശന നിലപാടുകൾ എടുക്കും. കർമ്മരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ഉണ്ടാകും.
മൂലം: മാതൃഗുണം ലഭിക്കും. സാമ്പത്തിക രംഗത്ത് കർശന നിലപാടുകൾ എടുക്കും. ഗൃഹനവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. സന്താനങ്ങൾ പ്രശസ്തിയിലേയ്ക്ക് ഉയരും.
പൂരാടം: സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. തൊഴിൽ മുഖേന ആദായം വർദ്ധിക്കും. പുതിയ വാഹനം വാങ്ങാനും ഗൃഹനിർമ്മാണത്തിനും അനുകൂല സമയമാകുന്നു. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ ശത്രുതക്ക് സാദ്ധ്യത. ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. ഏഴരശനി കാലമായതിനാൽ ദമ്പതികൾ തമ്മിലുള്ള കലഹങ്ങൾ പലപ്രശ്നങ്ങൾക്ക് ഇടയാക്കും.
ഉത്രാടം: സന്താനങ്ങളാൽ മന.സന്തോഷം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. കണ്ഠത്തിന് മുകളിലുള്ള അസുഖങ്ങൾ അനുഭവപ്പെടും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഏഴരശനി കാലമായതിനാൽ അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക.
തിരുവോണം: പല വിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർ കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യണം. ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസത്തിനും കലഹത്തിനും സാദ്ധ്യത. കുടുംബപരമായി കുടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. പ്രവർത്തികളിൽ ജാഗ്രത പാലിക്കണം.
അവിട്ടം: ഭാവികാര്യങ്ങളെകുറിച്ച് സുപ്രധാനമായ തീരുമാനം എടുക്കും. ദാമ്പത്യ ജിവിതം സന്തോഷപ്രദമായിരിക്കും. വിവാഹത്തിന് അനുകൂലസമയം വിദ്യാർത്ഥികൾക്ക് സംഗീതാദികലകളിൽ താത്പര്യം വർദ്ധിക്കും. ബിസിനസിലും ഊഹകച്ചവടത്തിലും ഏർപ്പെട്ടിരിക്കുന്നവർക്ക് ധനനഷ്ടത്തിന് സാദ്ധ്യത.
ചതയം: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. കർമ്മസംബന്ധമായി അഭിവൃദ്ധിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. ഗൃഹാലങ്കാരവസ്തുക്കൾക്കായി പണം ചെലവഴിക്കും. വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. മാതാവിന് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും.
പൂരുരുട്ടാതി: കംപ്യൂട്ടർ മേഖലയുമായി പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. സന്താനങ്ങൾ മുഖേന മനഃസമാധാനം കുറയും. മുൻകോപം നിയന്ത്രിക്കുക. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഗൃഹസംബന്ധമായി അസ്വസ്ഥകൾ അനുഭവപ്പെടും. ആരോഗ്യപരമായി നല്ല കാലമല്ല.
ഉത്രട്ടാതി: മത്സരപരീക്ഷകളിൽ വിജയസാദ്ധ്യത കാണുന്നു. ജോലിഭാരം വർദ്ധിക്കും. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ഉദരരോഗത്തിനു സാദ്ധ്യതയുണ്ട്.
രേവതി : മാനസിക വിഷമതകൾക്ക് ആശ്വാസം ലഭിക്കും. പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധികൾ വർദ്ധിക്കും. വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ അലസത പ്രകടമാക്കും.