por

വാഷിംഗ്ടൺ: ചൈനയുമായുള്ള ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, യു.എസ് അതീവ രഹസ്യമായി നിർമ്മിച്ച ആറാംതലമുറ പോർ വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ വിജയകരമായെന്ന് റിപ്പോർട്ട്. വിമാനനിർമാണത്തിലെ ചരിത്രം തിരുത്തിക്കുറിക്കുന്ന നിമിഷമാണിതെന്ന് യു.എസ് അധികൃതർ പിന്നീട് പ്രതികരിച്ചു.

എയർഫോഴ്സ് അസോസിയേഷന്റെ എയർ, സ്‌പേസ് ആൻഡ് സൈബർ കോൺഫറൻസിന് മുന്നോടിയായി വ്യോമസേനയുടെ അക്വിസിഷൻ, ടെക്‌നോളജി ആൻഡ് ലോജിസ്റ്റിക്സ് വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ഡോ. വിൽ റോപ്പർ ആണ് വിമാനത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചതും പറത്തിയതുമായുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഞൊടിയിടയ്ക്കുള്ളിൽ റഡാറുകളെ മറികടന്ന് ശത്രുലക്ഷ്യങ്ങളെ തകർത്തു തരിപ്പണമാക്കാൻ പോന്ന അത്യാധുനിക രൂപകൽപനയാണ് പോർവിമാനത്തിനായി ഒരുക്കിയിരിക്കുന്നത്.

നെക്സ്റ്റ് ജനറേഷൻ എയർ ഡൊമിനൻസ് പദ്ധതിയുടെ ഭാഗമായാണ് ഈ യുദ്ധവിമാനവും വികസിപ്പിച്ചത്. വിമാനത്തെക്കുറിച്ചുള്ള എല്ലാ വിവരവും രഹസ്യമായിരിക്കും.