തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4167 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.ഇതിൽ 3849 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 410 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 165 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂർ 330, തൃശൂർ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസർഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
12 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്‌തംബർ 9ന് മരണമടഞ്ഞ എറണാകുളം തോപ്പിൽക്കാട് സ്വദേശിനി പാർവതി (75), സെപ്‌തംബർ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രൻ (75), കൊല്ലം തങ്കശേരി സ്വദേശിനി മാർഗറ്റ് (68), തൃശൂർ മുണ്ടൂർ സ്വദേശി ഔസേപ്പ് (87), തൂത്തുക്കുടി സ്വദേശിനി അഞ്ജല (55), തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജൻ (53), തിരുവനന്തപുരം പൂന്തുറ സ്വദേശിനി മേഴ്സ്ലി (72), പാലക്കാട് ചേമ്പ്ര സ്വദേശി സൈദാലി (58), സെപ്‌തംബർ 13ന് മരണമടഞ്ഞ കാസർഗോഡ് പടന്ന സ്വദേശിനി സഫിയ (79), സെപ്‌തംബർ 14ന് മരണമടഞ്ഞ മലപ്പുറം പൂക്കയിൽ സ്വദേശിനി സുഹറ (58) മലപ്പുറം കോക്കൂർ സ്വദേശി കുഞ്ഞിമുഹമ്മദ് (85),സെപ്‌തംബർ 15ന് മരണമടഞ്ഞ മലപ്പുറം എടക്കര സ്വദേശി അബ്ദുറഹ്മാൻ (68) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 501 ആയി.
തിരുവനന്തപുരം 893, കോഴിക്കോട് 384, കൊല്ലം 342, എറണാകുളം 314, തൃശൂർ 312, മലപ്പുറം, കണ്ണൂർ 283 വീതം, ആലപ്പുഴ 259, പാലക്കാട് 228, കോട്ടയം 223, കാസർകോട് 122, പത്തനംതിട്ട 75, ഇടുക്കി 70, വയനാട് 61 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
102 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂർ 22, മലപ്പുറം 9, കൊല്ലം, തൃശൂർ, കാസർകോട് 8 വീതം, പത്തനംതിട്ട 7, കോഴിക്കോട് 6, എറണാകുളം 5, ആലപ്പുഴ, പാലക്കാട് 1 വീതവും ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2744 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 488, കൊല്ലം 345, പത്തനംതിട്ട 128, ആലപ്പുഴ 146, കോട്ടയം 112, ഇടുക്കി 73, എറണാകുളം 221, തൃശൂർ 142, പാലക്കാട് 118, മലപ്പുറം 265, കോഴിക്കോട് 348, വയനാട് 79, കണ്ണൂർ 169, കാസർകോട് 110 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 35,724 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 90,089 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,16,262 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,91,628 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 24,634 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3282 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 47,723 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 23,36,217 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,94,451 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം (കണ്ടൈൻമെന്റ് സോൺ വാർഡ് 5), ആറന്മുള (17), കോന്നി (സബ് വാർഡ് 16), ഏഴംകുളം (12), റാന്നി അങ്ങാടി (സബ് വാർഡ് 7), തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട (9), പാവറട്ടി (സബ് വാർഡ് 3), മുല്ലശേരി (സബ് വാർഡ് 15), കടുക്കുറ്റി (സബ് വാർഡ് 9), ആലപ്പുഴ ജില്ലയിലെ മാവേലിക്കര േെക്കക്കര (സബ് വാർഡ് 7), അമ്പലപ്പുഴ നോർത്ത് (16), വീയപുരം (സബ് വാർഡ 1), ഇടുക്കി ജില്ലയിലെ കാഞ്ചിയാർ (14), കടയത്തൂർ (സബ് വാർഡ് 3, 4, 8), കോട്ടയം ജില്ലയിലെ ചിറക്കടവ് (11), മുളക്കുളം (8), വയനാട് ജില്ലയിലെ അമ്പലവയൽ (സബ് വാർഡ് 7), കൊല്ലം ജില്ലയിലെ ഉമ്മന്നൂർ (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 614 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.