ഗുരുദേവ നാമത്തിൽ ഓപ്പൺ സർവകലാശാല വരുന്നതിനു ആശംയർപ്പിച്ച് കേരളകൗമുദി എഴുതിയ 'വിദ്യാദീപമാകട്ടെ ഗുരുദേവ സർവകലാശാല" എന്ന മുഖപ്രസംഗം ശ്രദ്ധേയമായി.
വിശ്വഗുരുവിന്റെനാമത്തിലുള്ള ഓപ്പൺ സർവകലാശാല വിദ്യാഭ്യാസ മേഖലയിലെ അഭിമാനാർഹമായൊരു നേട്ടം തന്നെയാണ്. ഉന്നത വിദ്യാഭ്യാസം കിട്ടാക്കനിയാവുന്ന ലക്ഷക്കണക്കിന് യുവാക്കൾക്ക് ഇതൊരു വലിയ അനുഗ്രഹമാണ്. ഏത് പ്രായത്തിലുള്ളവർക്കും ഇടയ്ക്കുവച്ച് പഠനം മുടങ്ങിയവർക്ക് അതുവരെയുള്ള പഠനം അടിസ്ഥാനമാക്കി സർട്ടിഫിക്കറ്റ് ലഭിക്കുമെന്നുള്ളതും എടുത്തുപറയേണ്ടതാണ്. ജോലിയുള്ളവർക്ക് പുതിയ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുന്ന റീ - സ്കില്ലിംഗ് കോഴ്സുകളും ഇതിന്റെ ഭാഗമായുണ്ടാകുമെന്നുള്ളത് മറ്റൊരു സവിശേഷതയാണ്. ഗുരുദേവ സർവകലാശാല മറ്റ് സർവകലാശാലകൾക്ക് വഴികാട്ടിയാകട്ടെ.
ബാബുസേനൻ അരീക്കര, ചെങ്ങന്നൂർ
ജീവനാണ് പ്രധാനം വോട്ടെടുപ്പല്ല
പകർച്ചവ്യാധി മൂലം പഠനവും പരീക്ഷകളും സമയത്ത്നടത്താൻ കഴിയുന്നില്ല. ജനജീവിതം താറുമാറായി. ഈ നേരത്ത് ദുരിതമനുഭവിക്കുന്ന ജനതയുടെ മേൽ തിരഞ്ഞെടുപ്പുകൾ അടിച്ചേല്പിക്കരുത്.
ദീപ. ബി, വടശ്ശേരിക്കോണം, വർക്കല