osaka

പാരീസ് : യു.എസ് ഒാപ്പൺ ജേതാവായ വനിതാ താരം നവോമി ഒസാക്ക അടുത്തയാഴ്ച തുടങ്ങുന്ന ഫ്രഞ്ച് ഒാപ്പൺ ടെന്നിസ് ടൂർണമെന്റിൽ നിന്ന് പിന്മാറി. പേശിവലിവിനെത്തുടർന്നാണ് ഒസാക്കയുടെ പിന്മാറ്റം.വിക്ടോറിയ അസരങ്കെയ്ക്ക് എതിരായ യു.എസ് ഒാപ്പൺ ഫൈനലിനിടെയാണ് ഒസാക്കയ്ക്ക് പരിക്കേറ്റിരുന്നത്. തന്റെ മൂന്നാം ഗ്രാൻസ്ളാം കിരീടമാണ് ഇത്തവണത്തെ യു.എസ് ഒാപ്പണിലൂടെ ഒസാക്ക സ്വന്തമാക്കിയിരുന്നത്.

ക്ളേ കോർട്ടിലെ ഏക ഗ്രാൻസ്ളാമായ ഫ്രഞ്ച് ഒാപ്പൺ സാധാരണ ഗതിയിൽ മേയ് -ജൂൺ മാസങ്ങളിലായാണ് നടക്കുക. എന്നാൽ ഇത്തവണ കൊവിഡ് കാരണം മാറ്റിവയ്ക്കേണ്ടിവന്നു. ഈ മാസം 27 മുതൽ ഒക്ടോബർ 11വരെ കാണികളെ ഒഴിവാക്കി ടൂർണമെന്റ് നടത്താനാണ് സംഘാടകർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.