ഫ്ളോറിഡ : ഇറ്റാലിയൻ ചാമ്പ്യൻ ക്ളബായ യുവന്റസിൽ നിന്ന് വിട്ട അർജന്റീനക്കാരൻ സ്ട്രൈക്കർ ഗോൺസാലോ ജെറാഡോ ഹിഗ്വെയ്ൻ അമേരിക്കൻ മേജർ ലീഗ് ക്ളബ് ഇന്റർ മയാമിയിലെത്തി. മുൻ ഇംഗ്ളീഷ് താരം ഡേവിഡ് ബെക്കാമിന്റെ സഹഉടമസ്ഥതയിലുള്ള ക്ളബാണ് ഇന്റർ മിലാൻ. യുവന്റസിൽ നിന്ന് ഫ്രഞ്ച് താരം ബ്ളെയ്സ് മത്യുഡിയും ഹിഗ്വെയ്നൊപ്പം മയാമിയിലെത്തിയിട്ടുണ്ട്.