കോഴിക്കോട്: ഡൽഹി സ്വദേശിയും ഐ ലീഗ് ക്ലബ് ട്രാവു എഫ് സി ഡിഫൻഡറുമായ ദീപക് ദേവരാണി ഗോകുലം കേരള എഫ്.സി ടീമിലെത്തി. രണ്ടു തവണ ഐ ലീഗ് ചാമ്പ്യനായ ദീപക് ഇന്ത്യൻ അണ്ടർ-16, അണ്ടർ-19, അണ്ടർ-23 ടീമിന്റെ ഭാഗമായിട്ടുണ്ട്.
27 വയസുള്ള ദീപക് മോഹൻ ബഗാനും, മിനിർവ പഞ്ചാബിനും വേണ്ടിയാണ് ഐ ലീഗ് നേടിയത്.
പൈലൻ ആരോസിനു വേണ്ടി ആയിരുന്നു അരങ്ങേറ്റം. ഗോവൻ ക്ലബായ സ്പോർട്ടിങ് ക്ലബ്, എഫ് സി പുനെ സിറ്റി എന്നീ ക്ലബ്ബുകൾക്കും വേണ്ടി കളിച്ചു.
അഞ്ചു അടി പതിനൊന്നു ഇഞ്ച് ഉയരം ഉള്ള ദീപക് ഏരിയൽ ബോൾ കളിക്കുന്നതിൽ സമർത്ഥനാണ് . കഴിഞ്ഞ സീസണിൽ ട്രാവു എഫ് സിക്കു വേണ്ടി ഒട്ടുമിക്ക കളികളിലും താരം കളിച്ചിരുന്നു. രണ്ടു ഗോളുകൾ നേടുകയും ചെയ്തു.
"ഈ പ്രാവശ്യം പൂർണ സജ്ജരായിട്ടാണ് ഞങ്ങൾ ഐ ലീഗ് കളിക്കുവാൻ പോകുന്നത്. ദീപക്കിനെ പോലെ പരിചയ സമ്പന്നനായ കളിക്കാരൻ ഏതൊരു ടീമിനും മുതൽക്കൂട്ടാണ്. "
ഗോകുലം ഗോപാലൻ
ഗോകുലം കേരള എഫ് സി ചെയർമാൻ