നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ സഹപ്രവർത്തകർക്കെതിരെ വിമർശനവുമായി രമ്യ നമ്പീശൻ. കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നവരുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ പറഞ്ഞു. കൂറുമാറി എതിരാകുന്ന ദൃക്സാക്ഷികളെക്കുറിച്ച് താൻ കേട്ടിട്ടുണ്ട്. എന്നാൽ അടുപ്പക്കാരിയായ സഹപ്രവർത്തകയെ എങ്ങനെ ചതിക്കാൻ തോന്നുന്നുവെന്നും രമ്യ ചോദിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമ്യ നമ്പീശൻ പ്രതിഷേധം അറിയിച്ചത്.
ഇടവേള ബാബു, ബിന്ദു പണിക്കർ, സിദ്ദിക്ക്, ഭാമ എന്നിവരാണ് കേസിൽ കൂറുമാറിയത്. സഹപ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് ഡബ്‌ള്യു.സി.സി രംഗത്തുവന്നിരുന്നു. നിരവധി താരങ്ങളാണ് നടിക്ക് പിന്തുണ അറിയിച്ചു രംഗത്ത് വന്നിട്ടുളളത്.
നടിമാരായ റിമാ കല്ലിംഗൽ രേവതി എന്നിവരും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൂറുമാറിയ സംഭവം അപമാനകരമാണെന്നായിരുന്നു റിയയുടെ പ്രതികരണം. സിനിമാമേഖലയിലെ സ്വന്തം സഹപ്രവര്‍ത്തകരെപ്പോലും വിശ്വസിക്കാന്‍ പറ്റില്ലെന്നത് ദുഃഖകരമാണെന്നും രേവതി പ്രതികരിച്ചു.
Truth hurts but betrayal? When some one you thought is fighting along with you suddenly changes colour, it hurts....
Posted by Remya Nambeesan on Friday, 18 September 2020