മുംബയ്: നടി കങ്കണ റണൗട്ടുമായുള്ള വാക്പോരിൽ തനിക്ക് പിന്തുണയേകിയവർക്ക് നന്ദി അറിയിച്ച് ഊർമിള മണ്ഢോദ്കർ. ഊർമിളയെ 'സോഫ്ട് പോൺ സ്റ്റാർ" എന്ന് വിളിച്ചാണ് കങ്കണ അധിക്ഷേപിച്ചത്. ഇതിനെതിരെ ബോളിവുഡ് താരങ്ങളടക്കം രംഗത്തുവന്നിരുന്നു.
'എന്നെ പിന്തുണച്ച യഥാർത്ഥ ഇന്ത്യക്കാർക്ക് നന്ദി. മുൻവിധികളില്ലാത്ത സ്നേഹത്തിനും അകമഴിഞ്ഞ പിന്തുണയ്ക്കും നന്ദി" എന്നാണ് ഊർമിള ട്വീറ്റ് ചെയ്തത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെക്കുറിച്ച് അറിയാവുന്ന കാര്യങ്ങൾ കങ്കണ വെളിപ്പെടുത്തണമെന്ന ഊർമിളയുടെ പ്രസ്താവനയ്ക്കെതിരെയാണ് നടി അധിക്ഷേപം ചൊരിഞ്ഞത്.
ബീഫ് വിവാദത്തിൽ കങ്കണയ്ക്ക് ക്ളീൻ ചിറ്റ്
ബീഫ് കഴിക്കുന്നതിൽ തെറ്റില്ലെന്ന കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ നൽകിയ കേസിൽ നടിക്ക് ക്ളീൻ ചിറ്റ് നൽകി പഞ്ചാബ് ഹരിയാന ഹൈക്കോടതി. താൻ എട്ടു വർഷമായി വെജിറ്റേറിയനാണെങ്കിലും തന്റെ സഹോദരൻ മാംസാഹാരിയാണെന്നും ബീഫ് കഴിക്കുന്നതിൽ തെറ്റില്ലെന്നുമുള്ള കങ്കണയുടെ ട്വീറ്റിനെതിരെ ലുധിയാന സ്വദേശി നവനീത് ഗോപി ഫയൽ ചെയ്ത ഹർജിയിലാണിത്.