fish

ന്യൂഡൽഹി: അതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്ഥാൻ പിടികൂടിയ 56 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും പത്ത് ബോട്ടുകളെയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യ. ജമ്മു കാശ്മീരിന്റെ പേരിൽ വഷളായിരിക്കുന്ന ഇന്ത്യ - പാക് സൗഹൃദം ഈ സംഭവത്തോടെ ഒന്നുകൂടി ഉലഞ്ഞിട്ടുണ്ട്. ഇതാദ്യമായല്ല ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അതിർത്തി ലംഘനത്തിന്റെ പേരിൽ പാകിസ്ഥാൻ പിടികൂടുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ ആന്ധ്ര സ്വദേശികളായ 20 മത്സ്യത്തൊഴിലാളികളെ പിടികൂടി. അവർ അതിർത്തി കടന്നില്ലെന്ന് ഇന്ത്യൻ നാവിക സേന തെളിയിച്ച ശേഷമാണ് പാകിസ്ഥാൻ അവരെ മോചിപ്പിച്ചത്.