നെടുമങ്ങാട്: മന്നൂർക്കോണം ഇടയ്ക്കോണം രമ്യ നിവാസിൽ ഗിരീശൻ (58) ദുബായിൽ വച്ചുണ്ടായ ഹൃദയാഘാതം മൂലം നിര്യാതനായി. കൊവിഡ് പരിശോധനകൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8.30ന്. ഭാര്യ: സുകുമാരി അമ്മ.
മകൾ: രമ്യാദേവി. മരുമകൻ: സജിത്ത് രാജ്.