air-india

ന്യൂഡൽഹി:ദുബായിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ നാളെ മുതല്‍ നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം സര്‍വ്വീസുകള്‍ നടത്തുമെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് രോഗികളുമായി യാത്ര നടത്തിയതിനെ തുടർന്ന് വന്ദേഭാരത് പദ്ധതിയിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്കിനെ തുടർന്ന് ദുബായിയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സര്‍വീസുകള്‍ ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തിരുന്നു.

15 ദിവസത്തേക്കായിരുന്നു വിലക്കേർപ്പെടുത്തിയിരുന്നത്. ഈ വിലക്കാണ് ഒഴിവായതായി വിമാന അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈമാസം ആദ്യം ജെയ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് കൊവിഡ് സ്ഥിരീകരിച്ച യാത്രക്കാരൻ ദുബായിലെത്തിയത്. തുടർന്ന് സെപ്റ്റംബർ രണ്ടിന് ദുബായ് അധികൃതർ എയർ ഇന്ത്യ എക്സ്പ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു.

Attention Passengers from/to Dubai!

All Air India Express flights from/to Dubai will operate as per original schedule w.e.f tomorrow, September 19,2020.@HardeepSPuri @MoCA_GoI @cgidubai pic.twitter.com/mFrvJHzv1w

— Air India Express (@FlyWithIX) September 18, 2020