ന്യൂഡൽഹി: സൈനികേരഖകൾ ചോർത്തിയെന്നാരോപിച്ച് മാദ്ധ്യമപ്രവർത്തകനെ അറസ്റ്റുചെയ്തു. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെല്ലാണ് മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തത്. മാദ്ധ്യമപ്രവര്‍ത്തകനായ രാജീവ് ശര്‍മയാണ് അറസ്റ്റിലായത്.
കോടതി ഇയാളെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളിൽ നിന്നും സെെനിക സംബന്ധമായ അതീവ രഹസ്യസ്വഭാവമുള്ള ചില രേഖകള്‍ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും കൂടുതൽ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു. ഡൽഹിയിലെ ഫ്രീലാന്‍സ് മാദ്ധ്യമപ്രവർത്തകനാണ് രാജീവ്.