nepal-

ന്യൂഡൽഹി ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രകോപനവുമായി നേപ്പാൾ. ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം പാഠപുസ്തകത്തിവും കറൻസിയിലും ഉൾപ്പെടുത്തി വീണ്ടും അവകാശവാദം ഉന്നയിക്കാനാണ് നേപ്പാൾ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മേഖലയിലും വ്യാപാര രംഗത്തും പുതുക്കിയ ഭൂപടം പ്രചരിപ്പിക്കുകയാണ് നേപ്പാളിന്റെ പദ്ധതി.

വരുന്ന അദ്ധ്യയന വർഷത്തിലെ പാഠപുസ്തകങ്ങളില്ലെല്ലാം തന്നെ പുതുക്കിയ ഭൂപടം അച്ചടിച്ചു നൽകും. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഇതിനകം തന്നെ പുതിയ ഭൂപടം ഉൾപ്പെടുത്തി പുസ്തകം നൽകിയതായും നേപ്പാൾ വിദ്യാഭ്യാസ മന്ത്രി ഗിരിരാജ് മനി പൊഖ്രിയാൽ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി തന്നെയാണ് പാഠ്യ ഭാഗത്തിന് ആമുഖം തയാറാക്കിയിരിക്കുന്നത്. നേപ്പാളിന്റെ ഭൂപ്രദേശങ്ങളും രാജ്യാന്തര അതിർത്തിയും ഉൾപ്പെടുത്തിയുള്ള ഭൂപടം എന്ന നിലയിലാണ് പുതുക്കിയ ഭൂപടം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നത്.