pic

തന്നെ പോൺ സ്റ്റാറെന്ന് വിളിച്ച കങ്കണ റാവത്തിനെതിരെ പ്രതിഷേധമറിയിച്ച ആരാധകർക്ക് നന്ദി പറഞ്ഞ് ഊർമ്മിള മണ്ഡോത്കർ. "യഥാർത്ഥ ഇന്ത്യൻ ജനതയ്ക്ക് നന്ദി, പക്ഷപാതമില്ലാതെ എനിക്കൊപ്പം നിന്ന മാദ്ധ്യമങ്ങൾക്കു, വ്യാജ ഐ.ടി ട്രോളുകൾക്ക് മേൽ നിങ്ങൾ നേടിയ വിജയമാണിത്. ആഴത്തിൽ സ്പർശിച്ചു." ഊർമ്മിള ട്വീറ്റ് ചെയ്തു.

ബോളിവുഡ് സിനിമ മേഖലയിലെ ലഹരിമരുന്ന് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തിയതോടെയാണ് കങ്കണയ്ക്കെതിരെ ഊർമ്മിള മണ്ഡോത്കർ പ്രതികരിച്ചത്.കങ്കണയുടെ സംസ്ഥാനമായ ഹിമാചൽ പ്രദേശാണ് ലഹരി മരുന്നിന്റെ ഉത്ഭവമെന്നും അവിടെ പോയി അന്വേഷിക്കാനുമായിരുന്നു ഊർമ്മിള പറഞ്ഞത്. ഇതിന് മറുപടിയായാണ് കങ്കണ ഊർമ്മിളയെ സോഫ്റ്റ് പോൺ സ്റ്റാറെന്ന് വിശേഷിപ്പിച്ചത്. ഒരു സ്വകാര്യ ടി.വി ചാനലിന് നൽകിയ അഭുമഖത്തിനിടെയായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന.പോൺ സ്റ്റാറെന്ന് ഊർമ്മിളയെ വിശേഷിപ്പിച്ചതിന് പിന്നാലെ നിരവധി പേരാണ് കങ്കണയ്ക്കെതിരെ വിമർശനവുമായി രംഗത്ത് വന്നത്.

Thank you the “Real People of India” and a rare breed of unbiased,dignified media for standing by me. It’s Your victory over fake IT trolls n propaganda.
Deeply touched..humbled 🙏🏼#JaiHind

— Urmila Matondkar (@UrmilaMatondkar) September 18, 2020