മുല്ലപൂവിന്റെ സുഗന്ധം ഇഷ്‌ടമില്ലാത്തവരായി ആരുമില്ല. സുഗന്ധത്തോടൊപ്പം ഔഷധമേന്മയും ഏറെയാണ് മുല്ലപ്പൂവിന്. മുല്ലപ്പൂക്കൾ ഇനി ഉണക്കി സൂക്ഷിച്ചോളൂ. ഇത് ചേർത്ത് തയാറാക്കുന്ന ചായയ്‌ക്ക് ഗ്രീൻ ടീയുടെ അത്രതന്നെ ഗുണങ്ങളുണ്ട്. മുല്ലപൂവിലെ പോളിഫിനോളുകൾ മികച്ച ആന്റി ഓക്സിഡന്റുകളാണ്.
ഇവ അർബുദത്തിനും ഹൃദ്രോഗത്തിനും കാരണമായേക്കാവുന്ന ഫ്രീറാഡിക്കലുകളിൽ നിന്നും കോശങ്ങളെ സംരക്ഷിക്കുന്നു. മെറ്റബോളിസം വർദ്ധിപ്പിച്ച് ശരീരഭാരം കുറയ്‌ക്കുന്നതിനും മുല്ലപ്പൂ ചായ സഹായകരമാണ്. വായിലെ ദോഷകാരികളായ ബാക്ടീരിയകളെ നശിപ്പിച്ച് ദന്താരോഗ്യം സംരക്ഷിക്കുന്നു.
ഓർമക്കുറവ് അടക്കമുള്ള വിവിധ മസ്തിഷ്കപ്രശ്നങ്ങൾ അകറ്റാൻ മുല്ലപ്പൂച്ചായ ഉത്തമമാണ്. മാത്രമല്ല ഈ പാനീയം ടൈപ്പ് 2 പ്രമേഹം, അർബുദം എന്നിവയ്‌ക്കുള്ള സാദ്ധ്യത തടയുമെന്നും ചില പഠനങ്ങൾ പറയുന്നു. ചർമ്മത്തിന് സൗന്ദര്യവും ആരോഗ്യവും നേടാനും മുല്ലപ്പൂ ചായ മികച്ച പാനീയമാണ്.