ബാലതാരമായി മലയാള സിനിമയിലേക്ക് വന്ന് ഇന്നും ആരാധകരുടെ പ്രിയ നടിയായി തുടരുകയാണ് നസ്രിയ നസീം. ഇപ്പോഴിതാ നസ്രിയയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. “എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം വിജയനാണോ? എന്റെ ഡാൻസ് കഥകളിയാണോ? എനിക്ക് നീ വേണോ?,” എന്നു തുടങ്ങുന്ന പാട്ടിനൊപ്പം ഡബ്സ്ഷ് ചെയ്യുന്ന നസ്രിയയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത് എവിടെവച്ച് ചിത്രീകരിച്ച വീഡിയോ ആണെന്ന് വ്യക്തമല്ല. മലയാളം കോമഡീസ് എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്നുമാണ് വീഡിയോ ഷെയർ ചെയ്തിട്ടുളളത്.
കൊവിഡ് വ്യാപനം മൂലം സിനിമാവ്യവസായം പ്രതിസന്ധിയിലായതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. ഇതിനാൽ തന്നെ സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് മിക്ക താരങ്ങളും ആരാധകരുമായി സംവദിക്കുന്നത്. നസ്രിയയും തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.