ന്യൂഡൽഹി: 'നല്ല പെൺകുട്ടികൾ നേരത്തേ ഉറങ്ങുമെന്ന' സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് കമന്റ് വിവാദത്തിൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്ത ഒരു യുവതിയ്ക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമർശം.
കട്ജുവിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഫേസ്ബുക്കിലെ അദ്ദേഹത്തിന്റെ വിവാദ കമന്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് മിക്കവരും വിമർശനം ഉന്നയിക്കുന്നത്.
The pandemic really got to Katju. Tinder account alag se bana lo na sir. pic.twitter.com/Ajn0CWOBMj
— spar (@Sparsh97) September 18, 2020
Every perv in girls inbox 😂 pic.twitter.com/7RfPjmM7i4
— CitizenSK (@citizen_ks) September 18, 2020
ഇതിന് മുൻപും വിവാദ പരാമർശങ്ങളുടെ പേരിൽ കട്‌ജു വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 2015ൽ ബി.ജെ.പി.എം.പി ഷാസിയ ഇൽമിയാണോ കിരൺബേദിയാണോ കൂടുതൽ സുന്ദരിയെന്ന അദ്ദേഹത്തിന്റെ ചോദ്യം വിവാദമായിരുന്നു.