k-surendran-kodiyeri

തിരുവനന്തപുരം: മതസ്പർധ വളർത്തുന്നതിനെതിരെയുള്ള വകുപ്പ് ചുമത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി മറയ്ക്കാൻ സി.പി.എം വർഗീയ രാഷ്ട്രീയം പയറ്റുന്നുവെന്ന് പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ സുരേന്ദ്രൻ ആരോപിക്കുന്നു.

അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രഹസ്യമായി അട്ടിമറിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നാണംകെടും മുമ്പ് രാജി വയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെടുന്നു. 'ദേശദ്രോഹികൾക്ക് താവളമൊരുക്കിയ പിണറായി സർക്കാർ രാജിവച്ച് ഒഴിയും വരെ കേരളത്തിൽ ഉയർന്നുവന്ന ജനകീയ സമരത്തിന് അവസാനമുണ്ടാകില്ല'-അദ്ദേഹം ലേഖനത്തിൽ പറയുന്നു.

ഖുറാൻ വിതരണം ചെയ്തതിനെ ബി.ജെ.പി എതിർത്തിട്ടില്ല. നിയമവിരുദ്ധമായി സ്വർണവും പണവും കടത്തിയതിനെതിരെയാണ് പാർട്ടി രംഗത്തെത്തിയതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.