തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ കരിമണലിനടുത്തുള്ള ഒരു വീട്ടിൽ നിന്ന് രാവിലെതന്നെ വാവയ്ക്ക് കോൾ എത്തി. വലിയൊരു മൂർഖൻ പാമ്പിനെ കണ്ടു എന്ന്‌ പറഞ്ഞാണ് വിളിച്ചത്. കുറച്ചു സമയത്തിനുള്ളിൽ വാവ സ്ഥലത്തെത്തി. ആറിനോട് ചേർന്നുള്ള വീട്, ആറ് നിറഞ്ഞ് ഒഴുകുന്നു. നല്ല ശക്തിയായ ഒഴുക്ക്, ഒഴുക്കിൽ പെട്ടുവന്നതാണ് മൂർഖൻ. വീടിന്റെ പുറകിലായി കുറച്ചു വാഴകൾ നിൽക്കുന്നു. അതിനിടയിലാണ് മൂർഖൻ ഉള്ളത്.

snake-master

വാവ മൂർഖനെ പിടികൂടാൻ എത്തിയതും അത്‌ പത്തിവിടർത്തി ചീറ്റൽ തുടങ്ങി. ആരായാലും ഒന്ന്‌ പേടിക്കും,അത്രയ്ക്ക് വലിയ പത്തിക്കാരൻ. ..തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ ഒരു വീട്ടിലെ വാട്ടർ മീറ്ററിനടിയിൽ ഇരുന്ന നാഗത്തെ പിടികൂടാനാണ് എത്തിയത്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...