e-p-jayarajan

കണ്ണൂർ: മന്ത്രി ഇ.പി ജയരാജന്റെയും ഭാര്യ പി.കെ ഇന്ദിരയുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ഇരുവരും ഇന്ന് ആശുപത്രി വിടും. ഒരാഴ്ച കൂടി മന്ത്രി നിരീക്ഷണത്തിൽ തുടരുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇ.പി ജയരാജന്റെ ഒരാഴ്‌ചത്തേക്കുളള ഔദ്യോഗിക പരിപാടികൾ കൂടി റദ്ദാക്കിയിട്ടുണ്ട്.


കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇരുവരും. നിരീക്ഷണത്തിലിരിക്കെ മന്ത്രി പത്നി ബാങ്കിലെ ലോക്കറിൽ നിന്ന് സ്വർണം എടുക്കാൻ പോയത് പ്രതിപക്ഷം വലിയ വിവാദമാക്കിയിരുന്നു. കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് വ്യവസായ മന്ത്രി കൂടിയായ ഇ.പി ജയരാജൻ. നേരത്തെ ധനമന്ത്രി ഡോ.തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ നിരീക്ഷണത്തിൽ പോയിരുന്നു.