gst

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് സമ്പദ്‌വ്യവസ്ഥ കരകയറുന്നുവെന്ന സൂചനകൾ നൽകി കഴിഞ്ഞമാസം ഇ-ബില്ലുകളിൽ വൻ വർദ്ധനയുണ്ടായി. സംസ്ഥാനങ്ങൾക്കിടയിലെ ചരക്കുനീക്കത്തിലുണ്ടായ വർദ്ധനയാണ് ഇതു വ്യക്തമാക്കുന്നത്. 50,000 രൂപയ്ക്കുമേലുള്ള സംസ്ഥാനാന്തര ചരക്കുനീക്കത്തിന് ആവശ്യമായ രേഖയാണ് എക്കണോമിക് - വേ അഥവാ ഇ-വേ ബിൽ.

13.85 ലക്ഷം കോടി രൂപ മതിക്കുന്ന 4.87 കോടി ഇ-വേ ബില്ലുകൾ ആഗസ്‌റ്റിൽ ഉപയോഗിക്കപ്പെട്ടുവെന്ന് ജി.എസ്.ടി.എൻ വ്യക്തമാക്കി. ജൂലായിൽ 13.66 ലക്ഷം കോടി രൂപയുടെ 4.76 കോടി ഇ-വേ ബില്ലുകളും ജനറേറ്റ് ചെയ്യപ്പെട്ടിരുന്നു.

ഇ-വേ ബില്ലും കൊവിഡും

കൊവിഡിന് മുമ്പ് അഞ്ചുകോടിക്ക് മേലുണ്ടായിരുന്ന പ്രതിമാസ ഇ-ബില്ലുകൾ ലോക്ക്ഡൗണിൽ കുത്തനെ കുറഞ്ഞിരുന്നു. കണക്കുകൾ ഇങ്ങനെ:

ഫെബ്രുവരി

 ബില്ലുകൾ : 5.36 കോടി

 മൂല്യം : ₹15.39 ലക്ഷം കോടി

ഏപ്രിൽ

 ബില്ലുകൾ : 84.53 ലക്ഷം

 മൂല്യം : ₹3.09 ലക്ഷം കോടി

മേയ്

 ബില്ലുകൾ : 2.51 കോടി

 മൂല്യം : ₹8.98 ലക്ഷം കോടി

ജൂൺ

 ബില്ലുകൾ : 4.27 കോടി

 മൂല്യം : ₹12.4 ലക്ഷം കോടി

ജൂലായ്

 ബില്ലുകൾ : 4.76 കോടി

 മൂല്യം : ₹13.66 ലക്ഷം കോടി

ആഗസ്‌റ്റ്

 ബില്ലുകൾ : 4.87 കോടി

 മൂല്യം : ₹13.85 ലക്ഷം കോടി