ആക്ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ മെയ്‌വഴക്കവും ചടുലതയും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. പ്രണവിന്റെ കാര്യവും വ്യത്യസ്തമല്ല. ആക്ഷന്‍ സീക്വന്‍സുകള്‍ വളരെ അനായാസമായിയാണ് പ്രണവ് കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ ഇതാ അച്ഛന്റെയും ഏട്ടന്റെയും അതേ പാത പിൻതുടരുകയാണ് വിസ്മയ മോഹൻലാലും.
വിസ്മയ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. വളരെ അനായാസമായിട്ടാണ് വിസ്മയ പുതിയ വീഡിയോയിൽ അഭ്യസിക്കുന്നത്. എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. ഇതിനു പുറമേ തായ് ആയോധന കലയിലും താരപുത്രിക്ക് താല്‍പര്യമാണ്. വിസ്മയ തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വീഡിയോ നേരത്തെ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. മുന്‍പും ആയോധനകലകള്‍ പരിശീലിക്കുന്നതിന്റെ വീഡിയോ വിസ്മയ തന്റെ പേജില്‍ പങ്കുവച്ചിട്ടുണ്ട്.
പൊതുചടങ്ങുകളിലും കുടുംബ ഫോട്ടോകളിലും വിസ്മയയെ വളരെ അപൂര്‍വ്വമായേ കാണാറുളളൂ. താന്‍ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ഒരു പുസ്തകം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വിസ്മയ. ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.